'ഡിസ്പാക്ക്' റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
പരിപാടിയുടെ ഭാഗമായി കിഡ്‌സ് ടാലന്റ് ഷോ, സയൻസ് എക്‌സിബിഷൻ, കൾച്ചറൽ പ്രേഗ്രാം, ഫ്യൂഷൻ ഡാൻസ്, ദേശഭക്തിഗാനങ്ങൾ, ഗാനമേള എന്നിവ സംഘടിപ്പിച്ചു.
ദമ്മാം ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് അസോസിയേഷൻ കേരള 'ഡിസ്പാക്ക്' റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി കിഡ്‌സ് ടാലന്റ് ഷോ, സയൻസ് എക്‌സിബിഷൻ, കൾച്ചറൽ പ്രേഗ്രാം, ഫ്യൂഷൻ ഡാൻസ്, ദേശഭക്തിഗാനങ്ങൾ, ഗാനമേള എന്നിവ സംഘടിപ്പിച്ചു.
സൗദി ഫെഡറേഷൻ ബാഡ്മിന്റൻ ജേതാക്കളും ഇന്ത്യൻ നാഷണൽ ഇന്ത്യൻ സ്‌ക്കൂൾ വിദ്യാർഥികളുമായ നബീഹ ഷരീഫ്, സുമയ ഷരീഫ് എന്നിവർക്ക് വേദിയിൽ ആദരം നൽകി. നിലവിലെ ഡിസ്പാക്ക് കമ്മിറ്റിയിൽ നിന്നും സ്ഥാനം ഒഴിയുന്ന പ്രസിഡന്റ സി.കെ ഷഫീക്ക്, സെക്രട്ടറി അഷറഫ് ആലുവ, ട്രഷറർ ഷമീം കട്ടാകട, എക്‌സിക്യൂട്ടീവ് മെമ്പർ അനിൽകുമാർ എന്നിവർക്ക് പ്രശസ്ത സിനിമാതാരം ഹരിശ്രി യൂസുഫ് ഉപഹാരങ്ങൾ കൈമാറി.
കൾചറൽ എകസ്‌ചേഞ്ചിന്റെ ഭാഗമായി ഫിലിപ്പെൻ കമ്യൂണിറ്റിയിൽ നിന്നും ഡോ. റോണി മുലിനയുടെ നേതൃത്വത്തിൽ റാറ പാട്രിക്ക, സീൻ ഒക്ടു ബ്രെ എന്നീ കുട്ടികൾ കലാപരിപാടികൾ അവതരിപിച്ചു.സയൻസ് എക്‌സിബിഷനിൽ പങ്കെടുത്ത റാബിയ നാസർ, ഇഷാൻ ഇസ്മയിൽ, അയ്യാൻ നവാസ് എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ലോക ഭക്ഷ്യ മേളയോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം ഹരിശ്രി യുസുഫ്, ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായ നജുറുദീൻ, ദിലീൽ, എന്നിവർ ചേർന്ന് നിർവഹിച്ചു.
ഷസ ഷമീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടികൾ പ്രേഗ്രാം കൺവീനർ ഗുലാം ഫൈസൽ, പ്രസിഡന്റ് സി.കെ ഷഫീഖ്, സെക്രട്ടറി അഷറഫ് ആലുവ, ട്രഷറർ ഷമീം കട്ടാക്കട, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിൽകുമാർ, ഇസ്മയിൽ, നിസ്സാം, നാസർ കടവത്ത്, തോമസ് തൈപറബിൽ, മുജീബ് കളത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഇവിടെ ജോയിൻ ചെയ്യാം: https://chat.whatsapp.com/JC6vSr8PEoRLaoOpTmAHDr