റഹീമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യണം;മുനവ്വറലി തങ്ങൾ

മുപ്പത്തിനാല് കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക.

Update: 2024-04-01 14:38 GMT
Editor : Thameem CP | By : Web Desk
റഹീമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യണം;മുനവ്വറലി തങ്ങൾ
AddThis Website Tools
Advertising

പതിനെട്ട് വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി എം.പി റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാം ചെയ്യണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്തിനാല് കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക. നമ്മൾ ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പുവാൻ നമുക്ക് കൈകോർക്കണം. കെ.എം.സി.സിയുടെ പ്രവർത്തകന്മാർ ഈ ദൗത്യം ഏറ്റെടുക്കണം. റിയാദിലെ പൊതുസമൂഹത്തിന്റെ സഹായവും തങ്ങൾ അഭ്യർത്ഥിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ സംബന്ധിക്കുവാൻ റിയാദിലെത്തിയ തങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളാണ് ബാക്കിയുള്ളതെന്നും കിട്ടാവുന്ന പരമാവധി പണം സ്വരൂപിക്കുവാൻ ലോകത്തുള്ള മുഴുവൻ മനുഷ്യ സ്‌നേഹികളും കൈകോർക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News