സൗദിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; നാലര ലക്ഷത്തിലധികം ഗുളികൾ പിടികൂടി

Update: 2023-05-12 02:38 GMT
Advertising

സൗദിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സ്പയർ പാർട്സുകൾക്കകത്ത് ഒളിപ്പിച്ച നിലയിൽ രാജ്യത്തേക്ക് കടത്തിയ നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകൾ സൗദി കസ്റ്റംസ് ആന്റ് ടാക്സ് അതോറിറ്റി പിടികൂടി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.

രാജ്യത്ത് മയക്കു മരുന്നിനെതിരായ നടപടി കർശനമായി തുടരുകയാണ്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപകമായ പരിശോധനയും നിരീക്ഷണവുമാണ് നടത്തി വരുന്നത്. ഹദിത തുറമുഖം വഴി സ്പയർപാർട്സുകൾക്കകത്ത് ഒളിപ്പിച്ച നിലയിൽ കടത്തിയ 460000 കാപ്റ്റഗൺ ഗുളികകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

ജനറൽ ഡയറക്ട്രേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് വ്യാപക പരിശോധന സംഘടിപ്പിച്ചു വരികയാണിപ്പോൾ. ദിവസങ്ങളായി തുടരുന്ന പരിശോധനയിൽ അറുന്നൂറിലേറെ പേരാണ് ഇതിനകം പിടിയിലായത്.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News