ഫ്രഷ് ടു ഹോം സൗദിയിലേക്ക്: ആമസോണുമായി കൈകോർക്കും

ഓൺലൈൻ പ്ലാറ്റ്​ഫോമിനു പുറമെ നേരിട്ട്​ ഉൽപന്നങ്ങൾ വാങ്ങാനുള്ള സംവിധാനവും ഫ്രഷ്​ ടു ഹോമിനുണ്ട്​

Update: 2023-02-22 20:50 GMT
Advertising

പ്രവാസി മലയാളി മുൻകൈയെടുത്താരംഭിച്ച ഉപഭോക്തൃ പോർട്ടലായ 'ഫ്രഷ് ടു ഹോം' ആമസോണുമായി കൈകോർക്കുന്നു. ആമസോണിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 104 മില്യണ്‍ ഡോളർ സമാഹരിച്ചതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ വൈകാതെ പ്രവർത്തനം ആരംഭിക്കാനും ഫ്രഷ്​ ടു ഹോം പദ്ധതി ആവിഷ്കരിച്ചു വരികയാണ്​.

ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂൾ മുൻ വിദ്യാര്‍ത്ഥി കൂടിയായ ഷാൻ കടവിൽ മുൻ​കെയെടുത്താണ്​ നൂതന ബിസിനസ്​ സംരംഭം ആവിഷ്​കരിച്ചത്​. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് മീൻ നേരിട്ട് സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഫ്രഷ് ടു ഹോം പോര്‍ട്ടല്‍, ഇന്ത്യയിലും യുഎഇയിലുമായി 100ലധികം നഗരങ്ങളിലേക്കാണ്​ വിപണന ശൃംഖല ഇതിനകം വ്യാപിപ്പിച്ചത്​. ആമസോൺ സഹകരണം സ്​ഥാപനത്തിന്​ വൻ മുതൽക്കൂട്ടാണെന്ന്​ ഫ്രഷ്​ ടു ഹോം സഹ സ്​ഥാപകനും സി.ഇ.ഒയുമായ ഷാൻ കടവിൽ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സൗദി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക്​ ബിസിനസ്​ വിപുലീകരണത്തിന്​ ഉചിതമായ സമയമാണിതെന്നും ബന്​ധപ്പെട്ടവർ അറിയിച്ചു.

Full View

ഓൺലൈൻ പ്ലാറ്റ്​ഫോമിനു പുറമെ നേരിട്ട്​ ഉൽപന്നങ്ങൾ വാങ്ങാനുള്ള സംവിധാനവും ഫ്രഷ്​ ടു ഹോമിനുണ്ട്​. ദുബൈ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ രണ്ട് കേന്ദ്രങ്ങൾ സജ്​ജമാണ്​. മൽസ്യമേഖലക്കും തദ്ദേശീയ ഉൽപന്നങ്ങൾക്കും മികച്ച വിപണിയാണ്​ തങ്ങൾ ഒരുക്കുന്നതെന്നും ഫ്രഷ്​ ടു ഹോം സാരഥികൾ വ്യക്​തമാക്കി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News