ഫ്യൂച്ചർ എഡ്ജ് സീസൺ 2 റജിസ്‌ട്രേഷൻ തുടരുന്നു
മലയാളി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭാവി ലോകത്തെ സാധ്യതകളും വ്യക്തി-സാമൂഹിക അവബോധവും കോർത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഫ്യൂച്ചർ എഡ്ജ്
Update: 2024-04-25 11:00 GMT
ദമ്മാം: പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് ജില്ല കമ്മിറ്റി നടത്തുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജിന്റെ രണ്ടാം സീസൺ റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കൗമാരക്കാരായ മലയാളി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭാവി ലോകത്തെ സാധ്യതകളും വ്യക്തി-സാമൂഹിക അവബോധവും കോർത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഫ്യൂച്ചർ എഡ്ജ്. വിദ്യാഭ്യാസ മേഖലയിലെയും സാങ്കേതിക മേഖലയിലെയും കരിയർ രംഗത്തെയും പ്രമുഖർ നയിക്കുന്ന ഇവന്റ് പ്രവാസി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെയായിരിക്കും നടത്തുക.
ആദ്യ സീസണിന്റെ തുടർച്ചയായി മികച്ച അനുഭവം ഇത്തവണയും ഫ്യൂച്ചർ എഡ്ജ് വിദ്യാർഥികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 055 075 0205, 050 703 0895.