സേവനങ്ങള്‍ ഏകീകരിക്കുക ലക്ഷ്യം: ഗാക്ക പുതിയ ഇലക്ട്രോണിക് പോര്‍ട്ടല്‍ ആരംഭിക്കുന്നു
ബില്ലിംഗ്, പണമിടപാട്, നിക്ഷേപവസരങ്ങള്‍, വരുമാനം, പ്രവര്‍ത്തന ശേഖരണം തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാകും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക
സൗദി സിവില്‍ ഏവിയേഷന്‍ ഏകീകൃത പോര്‍ട്ടല്‍ ആരംഭിക്കുന്നു. അതോറിറ്റിക്ക് കീഴിലുള്ള സേവനങ്ങള്‍ ഏകീകരിക്കുന്നതിനും ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമൊരുക്കുന്നത്.
സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ ഇലക്ട്രോണിക് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതായി അതോറിറ്റി വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതോറിക്ക് കീഴിലുള്ള സേവനങ്ങള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ഒപ്പം ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ബില്ലിംഗ്, പണമിടപാട്, നിക്ഷേപവസരങ്ങള്‍, വരുമാനം, പ്രവര്‍ത്തന ശേഖരണം തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാകും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.
പോര്‍ട്ടല്‍ വഴി അതോറിറ്റിയുടെ ബിസിനസ് മേഖലകള്‍ നിരീക്ഷിക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഉപഭോക്തൃ സേവനം വേഗത്തിലാക്കുന്നതിനും ഓണ്‍ലൈന്‍ ബില്ലിംഗ് ഏര്‍പ്പെടുത്തുന്നതിനും പദ്ധതി സഹായിക്കും.