ഗാര്‍ഹിക ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോര്‍ട്ട് ഡയറക്‌ട്രേറ്റ്‌

നാലില്‍ കൂടുതല്‍ തവണ മാറ്റം സാധ്യമാകില്ല

Update: 2023-01-04 19:26 GMT
Advertising

സൗദിയില്‍ ഗാര്‍ഹിക വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോര്‍ട്ട് ഡയറക്‌ട്രേറ്റ്‌. ഇത്തരം ജീവനക്കാര്‍ക്ക് നാലില്‍ കൂടുതല്‍ തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസാത്ത് അറിയിച്ചു. ഗാര്‍ഹീക ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസാത്ത് വിശദീകരണം നല്‍കിയത്.

നിലവില്‍ ഗാര്‍ഹിക വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വ്യക്തിഗത പോര്‍ട്ടലായ അബ്ശിര്‍ വഴിയാണ് ഇതിന് സൗകര്യമുള്ളത്. നിലവിലെ സ്‌പോണ്‍സര്‍ സന്നദ്ധത അറിയിക്കുന്നതോടെ നടപടികളാരംഭിക്കാം. ശേഷം തൊഴിലാളിയും പുതിയ സ്‌പോണ്‍സറും ഇത് അംഗീകരിക്കുന്നതോടെ മാറ്റം പൂര്‍ത്തിയാകും. എന്നാല്‍ ഇത്തരത്തില്‍ പരമാവധി നാല് തവണ മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകുകയുള്ളുവെന്ന് ജവാസാത്ത ഡയറക്ട്രേറ്റ് വ്യക്തമാക്കി. തൊഴിലാളിയുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇല്ലാതിരിക്കുക. ഹൂറൂബ് രേഖപ്പെടുത്താത്ത ആളായിരിക്കുക, നിലവിലെ ഇഖാമയില്‍ 15 ദിവസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പൂര്‍ത്തിയാക്കിയിരിക്കണം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News