'സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതൽ'; ഐ.സി.എഫ് ചർച്ച സംഘടിപ്പിച്ചു
സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷണൽ നടത്തുന്ന 'ഇലൽ ഖുലൂബ്' കാമ്പയിനിന്റെ ഭാഗമായി അൽ ബാദിയ സെക്ടർ 'ചായയും ചർച്ചയും' എന്ന പേരിൽ പ്രവർത്തകരുടെ സംഗമം നടത്തി.
കേരളത്തിന്റെ തനതായ സംസ്‌കാരത്തെ കുറിച്ചും പണ്ട് നില നിന്നിരുന്ന സ്നേഹ സഹൃദ വലയങ്ങളിലേക്കും അതിന്റെ ആവശ്യകതയെ കുറിച്ചും ഊന്നി പറഞ്ഞു കൊണ്ട് സെൻട്രൽ ഓർഗനേസിങ് സെക്രട്ടറി ഹംസ എളാട് ചർച്ചക്ക് തുടക്കമിട്ടു.
അദാമ ബേലീഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിദ്ദിഖ് സഖാഫി ഉറുമി, ബഷീർ കോഴിക്കോട്, സിയാദ് കൊല്ലം, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ജാഫർ സാദിഖ് തൃശ്ശൂർ, ഷാജി ഹസൻ, ജിഷാദ് ജാഫർ, അബ്ദുൽ സമദ് മുസ്ലിയാർ, അബ്ദുൽ റഷീദ് പൊന്നാനി, ഹസീബ് മിസ്ബാഹി ,ആസിഫ് വെട്ടിച്ചിറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്ടർ പ്രസിഡന്റ് മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.