സൗദിയുടെ മാറ്റം രാജ്യത്തിന്റെ വളർച്ചയിൽ വൻ സ്വാധീനം ചെലുത്തിയതായി ഐ.എം.എഫ്

വരും വര്‍ഷങ്ങളില്‍ സൗദി എണ്ണയിതര ഉല്‍പാദനമേഖലയില്‍ വന്‍കുതിപ്പ് നടത്തുമെന്നും ഐ.എം.എഫ് പശ്ചിമേഷ്യന്‍ മേധാവി വ്യക്തമാക്കി

Update: 2024-04-20 15:02 GMT
Advertising

ദമ്മാം: സൗദിയുടെ മാറ്റം രാജ്യത്തിന്റെ വളർച്ചയിലും തൊഴിലവസരങ്ങൽ സൃഷ്ടിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയതായി അന്താരാഷ്ട്ര നാണയനിധി. വരും വർഷങ്ങളിൽ സൗദിഅറേബ്യ എണ്ണയിതര ഉൽപാദനമേഖലയിൽ വൻകുതിപ്പ് നടത്തുമെന്നും ഐ.എം.എഫ് പശ്ചിമേഷ്യൻ മേധാവി വ്യക്തമാക്കി.

സൗദി അറേബ്യ തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയിലും തൊഴിലവസരങ്ങളിലും നല്ല സ്വാധീനം ചെലുത്തുന്നതായി ഐ.എം.എഫ് മിഡിൽ ഈസ്റ്റ് മേധാവി ജിഹാദ് അസൂർ പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഐ.ഫെ.എഫിന്റെയും ലോക ബാങ്ക് ഗ്രൂപ്പിന്റെയും ശരത്കാല മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും സൗദി അറേബ്യ മെച്ചപ്പെടുന്നതിനനുസരിച്ച് വളർച്ചയിലും പ്രതിഫലിക്കും. വരും വർഷങ്ങളിൽ സൗദി അറേബ്യ എണ്ണയിതര ഉൽപാദന മേഖലകളുടെ വളർച്ചയിൽ എൻജിനായി പ്രവർത്തിക്കുമെന്നും ജിഹാദ് അസൂർ കൂട്ടിചേർത്തു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൗദി സമ്പദ്‌വ്യവസ്ഥ നടപ്പുവർഷം 2.6 ശതമാനം വരെ വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് ജനുവരിയിൽ നടത്തിയ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2.7ശതമാനമാണ് വർഷാരംഭത്തിൽ പ്രവചിച്ചിരുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News