സൗദിയില്‍ ഏഴ് തരം നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും

ഓട്ടോമാറ്റിക് കാമറകളും പൊലീസ് വാഹനങ്ങളിലെ കാമറകളും ഇതിനായി ഉപയോഗിക്കും

Update: 2023-05-28 18:04 GMT
Advertising

റിയാദ്: ജൂൺ നാല് മുതൽ സൗദി റോഡുകളിൽ ഏഴ് നിയമലംഘനങ്ങൾ കൂടി ക്യാമറ പിടിക്കും. ഓട്ടോമാറ്റിക് കാമറകളും പൊലീസ് വാഹനങ്ങളിലെ കാമറകളും ഇതിനായി ഉപയോഗിക്കും. റോഡിലെ മഞ്ഞവരകൾ ക്രോസ് ചെയ്ത് വാഹനമോടിക്കുന്നതും പാർക്കിങ് നിയമ ലംഘനങ്ങളും ഇനി ക്യാമറകൾ പിടിക്കും. സൗദി ട്രാഫിക് വിഭാഗം മേധാവിയാണ് നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് കാമറകൾ പിടികൂടുമെന്നത് അറിയിച്ചത്.

ഫൂട്‍പാത്തിലൂടെ വാഹനമോടിക്കൽ, വ്യക്തതയില്ലാത്ത നമ്പർപ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കൽ എന്നിവ കാമറകളിൽ കുടുംങ്ങും. പിഴയും ഈടാക്കും. റോഡിലെ യെല്ലോ ലൈനിന് പുറത്തു കൂടി വാഹനമോടിക്കൽ, പാർക്കിങിന് നിശ്ചയിച്ച സ്ഥലത്തല്ലാതെ വാഹനം പാർക്ക് ചെയ്യൽ, ഭാരപരിശോധനാ കേന്ദ്രങ്ങളിൽ ട്രക്കുകൾ നിർത്താതിരിക്കൽ എന്നിവ കാമറകൾ വഴി പിടിക്കും. രാത്രിയിലും മോശം കാലാവസ്ഥയിലും ലൈറ്റ് ഉപയോഗിക്കാതിരിക്കൽ, മോശം കാലാവസ്ഥയിൽ വലിയ വാഹനങ്ങൾ ലാസ്റ്റ് ട്രാക്കിലൂടെ ഓടിക്കാതിരിക്കൽ എന്നിവയും നിയമ ലംഘനമാണ്. ഇവക്കെല്ലാം ജൂൺ നാലു മുതൽ പിഴ ഈടാക്കും. ഗതാഗത മര്യാദകൾ കർശനമാക്കുകയാണ് ലക്ഷ്യം.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News