65 വയസ്സിന് മുകളിലുള്ളവരുടെ കൂടെ സഹായത്തിന് ബന്ധു നിർബന്ധം; പുതിയ ഹജ്ജ് നയം

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ഹജ്ജ് നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയത്

Update: 2024-08-07 13:13 GMT
Advertising

റിയാദ്: ഹജ്ജിന് പോകുന്ന 65 വയസ്സിന് മുകളിലുള്ളവരുടെ കൂടെ സഹായത്തിന് ബന്ധു നിർബന്ധമാണെന്ന് പുതിയ ഹജ്ജ് നയം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ഹജ്ജ് നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയത്. ഇതുപ്രകാരം 65 വയസ്സിനു മുകളിൽ പ്രായമുള്ള തീർത്ഥാടകരോടൊപ്പം ഒരാൾ കൂടി നിർബന്ധമാണ്. നേരത്തെ ഇത് 70 വയസ്സുള്ളവർക്ക് മതിയായിരുന്നു. 65 വയസ്സിൽ കൂടുതൽ പ്രായമുള്ള മഹറമില്ലാത്ത കാറ്റഗറിയിലുള്ളവർക്കും സഹായത്തിന് ആളു വേണം. അവരുടെ പ്രായം 40നും 60തിനും ഇടയിലായിരിക്കണം.

സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് കോട്ട 30% ആയി പുനഃസ്ഥാപിച്ചതായും ജിദ്ദയിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇത് 20% ആയിരുന്നു. ഇതനുസരിച്ച് ഇന്ത്യൻ ക്വാട്ടയായ ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകരിൽ 52500 ഓളം തീർത്ഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയാണെത്തുക. 150 തീർത്ഥാടകരുടെ സേവനത്തിനായി ഒരു വളണ്ടിയർ എന്ന തോതിലാകും ഇത്തവണ ഖാദിമുൽ ഹുജ്ജാജുമാരെ നിയമിക്കുക. നേരത്തെ ഇത് 200 പേർക്ക് ഒരാൾ എന്ന നിലയിൽ ആയിരുന്നു.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News