മാർക്കറ്റിംഗ് അഡ്മിനിസ്ട്രേഷൻ മേഖലകൾ സ്വദേശികൾക്ക്; സൗദിയിൽ കൂടുതൽ തസ്തികകളിൽ സ്വദേശിവൽക്കരണം

മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ ജോലിയെടുക്കുന്ന മേഖലകളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലാകുന്നത്

Update: 2022-05-06 19:37 GMT
Editor : afsal137 | By : Web Desk
Advertising

സൗദിയിൽ വിവിധ തസ്തികകളിൽ പ്രഖ്യാപിച്ച സ്വദേശിവൽക്കരണം ഞായറാഴ്ച മുതൽ പ്രബല്യത്തിൽ വരും. കഴിഞ്ഞ സെപ്തംബറിൽ മാനവവിഭവശേഷി മന്ത്രാലയമാണ് ഇരുപത്തിയൊന്നോളം തസ്തികകളിൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്. പദ്ധതി വഴി മുപ്പതിനായിരത്തോളം സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ ജോലിയെടുക്കുന്ന മേഖലകളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലാകുന്നത്. മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് സ്പഷ്യലിസ്റ്റ്, സെക്രട്ടറി, ഡാറ്റാ എൻട്രി ക്ലർക്ക്, സ്റ്റോർ സൂപ്പർവൈസർ, സ്റ്റോർ കീപ്പർ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവൽക്കരണം പ്രാബല്യത്തിലാകുന്നത്. സെക്രട്ടറി, ഡാറ്റാ എൻട്രി, സ്റ്റോർ കീപ്പർ ഉൽപ്പെടെയുള്ള എട്ട് തസ്തികകളിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണവും മാർക്കറ്റിംഗ് മേഖലയിൽ ആദ്യ ഘട്ടത്തിൽ മുപ്പത് ശതമാനവുമാണ് സ്വദേശിവൽക്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. നാലിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാകുക. നിബന്ധന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News