അന്താരാഷ്ട്ര ഖുർആൻ മത്സരം ആരംഭിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം റിയാൽ
മക്കയിലെ മസ്ജിദുൽ ഹറമിലാണ് 43ാമത് അന്താരാഷ്ട്ര ഖുർആൻ മത്സരം നടക്കുന്നത്
മക്കയിൽ 43മത് അന്താരാഷ്ട്ര ഖുർആൻ മത്സരം ആരംഭിച്ചു. ഇന്ത്യയുൾപ്പെടെ 117 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 8.9 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഇസ്ലാമിക കാര്യ മന്ത്രി പറഞ്ഞു.
മക്കയിലെ മസ്ജിദുൽ ഹറമിലാണ് 43ാമത് അന്താരാഷ്ട്ര ഖുർആൻ മത്സരം നടക്കുന്നത്. 11 ദിവസം നീണ്ടു നിൽക്കുന്ന ഫൈനൽ റൌണ്ട് മത്സരങ്ങൾ വെള്ലിയാഴ്ച ആരംഭിച്ചു. ഇന്ത്യയിൽ നിന്നുൾപ്പെടെ 117 രാജ്യങ്ങളിൽ നിന്നുള്ള 166 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഓണ്‍ലൈന്നിൽ ഉൾപ്പെടെ നടത്തിയ ആദ്യഘട്ട മത്സരങ്ങളിൽ വിജയിച്ചവരാണ് അവസാന റൗണ്ടിൽ മത്സരിക്കുക. വിജയിക്കുന്നവര്‍ക്കുള്ള സമ്മാന തുക ഈ വർഷം 40 ലക്ഷം റിയാല്‍ അഥവാ ഏകദേശം 8.9 കോടിയിലധികം രൂപയാക്കി ഉയർത്തിയതായി പരിപാടിയുടെ ജനറല്‍ സൂപ്പര്‍വൈസറും ഇസ്‌ലാമികാര്യ മന്ത്രിയുമായ അബ്ദുലത്തീഫ് ആലുഷെയ്ഖ് പറഞ്ഞു.
ഒന്നാം സ്ഥാനക്കാരന് 5,00,000 റിയാല്‍ അഥവാ ഒരു കോടി 10 ലക്ഷത്തിലധികം രൂപയാണ് സമ്മാനമായി ലഭിക്കുക. സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തില്‍ സൗദി ഇസ്‌ലാമിക കാര്യ, കോള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രാലയമാണ് മല്‍സരം സംഘടിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണം, മനഃപാഠം, വ്യാഖ്യാനം എന്നീ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്‍ വര്‍ഷങ്ങളില്‍ അവസാന റൗണ്ട് മത്സരത്തിൽ പങ്കെടുത്തിരുന്നു.