ഇസ്പാഫ് പാരന്റ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ഉന്നത വിജയം നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പാരന്റ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു

Update: 2024-06-27 06:35 GMT
Editor : Thameem CP | By : Web Desk
Advertising

ജിദ്ദ: ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പാരന്റ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പത്താം ക്ലാസിലെ 19 കുട്ടികളുടെ രക്ഷിതാക്കളെയും 12ാം ക്ലാസിലെ 15 കുട്ടികളുടെ രക്ഷിതാക്കളെയുമാണ് ആദരിച്ചത്. ഇതിനു പുറമെ ഇരു വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച 12 കുട്ടികൾക്കും ഇസ്പാഫ് അംഗങ്ങളുടെ എട്ടു കുട്ടികൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

 

ജിദ്ദ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫർഹീൻ താഹ, ഡോ. പ്രിൻസ് സിയാഉൽ ഹസൻ, ഡോ. മുഹമ്മദ് അബ്ദുൽ സലീം, 9-12 ബ്ലോക് ഗേൾസ് വിഭാം എച്ച്.എം സിദ്ദീഖാ തരന്നം, 1-2 ആൺകുട്ടികളുടെ വിഭാഗം എച്ച്.എം അംദുൽ റസാഖ്, സ്പോൺർമാരായ ബ്രീസ് എസി എംഡി കെ.എം. റിയാസ്, ഗ്രീൻ ബോക്സ് ലോജിസ്റ്റിക്സ് സിഇഒ അൻവർ അബ്ദുറഹ്‌മാൻ, ഗ്ലോബൽ എക്സ്പ്രസ് ഇന്റർനാഷണലിന്റെ സാക്കിർ ഹുസൈൻ, ഇസ്പാഫ് രക്ഷാധികാരികളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, മുഹമ്മദ് ബൈജു, മറ്റു ഭാരവാഹികളും അഭ്യുദയകാംഷികളുമായ മജീദ്, റിയാസ്, ഷിഹാബ്, യൂനുസ്, ബുഷൈർ, അബ്ദുൽ ഗഫൂർ, റഫീഖ്, അൻവർലാൽ, അൻവർഷാജ, ലത്തീഫ് മൊഗ്രാൽ, നജീബ്, അനീസാ ബൈജു, റിൻഷി, സജീർ, സഫറുല്ല, ഫസ് ലിൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻജിനീയർ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഫെല്ലാ ഫാത്തിമ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഐഷ റൻസി മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. കൺവീനർ എൻജിനീയർ അബ്ദുൽ മജീദ് നന്ദി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News