ജുബൈലിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ക്യുരിയോസിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു

Update: 2023-01-19 02:34 GMT
Advertising

സൗദിയിൽ ഇന്ത്യൻ സ്‌കൂൾ ജുബൈലിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്യുരിയോസിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു. സൗദിയിലെ വിവിധ സ്‌കൂളിൽനിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ആസിം ഖാൻ മത്സരം നിയന്ത്രിച്ചു. ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂൾ ദമ്മാം, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അൽ-ജുബൈൽ, ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂൾ അൽ-ജുബൈൽ, അൽമുന ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങി വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്.

മൂന്ന് വിദ്യാർത്ഥികൾ വീതമുള്ള എട്ട് ടീമുകളായി, ഏഴ് റൗണ്ട് മത്സരങ്ങളാണ് നടന്നത്. മീറ്റ് ഭണ്ഡാരി, ആഢ്യൻ ഇർഫാൻ, നബീൽ ബിൻ തസ്‌നീം എന്നിവരടങ്ങുന്ന ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ടീം ചാമ്പ്യൻഷിപ്പ് ട്രോഫി നേടി.

ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥികളായ സയ്യിദ് ബെലാൽ മുദാസ്സർ, റിത്വിക് ശർമ, ആരുഷ് ഗുപ്ത എന്നിവർ രണ്ടാം സ്ഥാനം നേടി. അൽ മുന ഇന്റർനാഷണൽ സ്‌കൂളിലെ എഹ്തേഷാം അഹമ്മദ് ഖാൻ, ഫൗസാൻ ഖാൻ അബ്രാർ മുല്ല എന്നിവർ മൂന്നാം സ്ഥാനം നേടി. സൈനബ് പർവീൺ സിദ്ദിഖ്, ആഢ്യൻ ഇർഫാൻ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂണിവേഴ്‌സൽ ഇൻസ്‌പെക്ഷൻ കമ്പനി സി.ഇ.ഒ അബ്ദുൾ മജീദ്, റെഹാൻ ആലം സിദ്ദിഖ് സി.ഇ.ഒ ആർ.എ.എസ് അംബിഷൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News