ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ കിങ് സൽമാൻ എയർപോർട്ട്
23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് റിയാദിലെ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്. പുതിയ വിമാനത്താവളം 2030തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആറ് ഭീമൻ റൺവേകൾ അടങ്ങുന്നതായിരിക്കും വിമാനത്താവളം. ഇതുവഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് കരുതുന്നത്.
23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 57 ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്ററിൽ തയ്യാറാവുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകൾ യാത്രക്കാർക്ക് പുതിയ ഷോപ്പിംഗ് അനുഭവവും നൽകും. ഫോസ്റ്റർ പാർട്ണേഴ്സ് എന്ന കമ്പനിയാണ് വിമാനത്താവളത്തിന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിലുള്ള ടെർമിനലുകളുമായി പുതിയ വിമാനത്താവളം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
പുതിയ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താനിരിക്കുന്ന എയർ ലൈനുകൾ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. വിമാനത്താവളം നിലവിൽ വരുന്നതോടെ ഏകദേശം ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 കോടിയോളം യാത്രക്കാർ പുതിയ വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 2050 ആകുന്നതോടെ യാത്രക്കാരുടെ എണ്ണം 18 കോടിയിലധികം വർധിക്കുമെന്നും കരുതുന്നു. വിമാന ടേക്ക് ഓഫ് കാണുന്നതിനും പ്രീ-ഫ്‌ലൈറ്റ് പൈന്റ് സാമ്പിൾ ചെയ്യുന്നതടക്കം നിരവധി സംവിധാങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ വിമാനത്താവളത്തിന്റെ വരവോടെ റിയാദിലെ ടൂറിസം മേഖലക്ക് ഊർജം പകരുകയാണ് ലക്ഷ്യം. റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം സൗദി അറേബ്യയിലെ ദമ്മാം എയർപോർട്ട് എന്നറിയപ്പെടുന്ന കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളമാണ്.