യുഎസിനു പുറത്തെ ആദ്യ ഷോറൂം റിയാദില്‍ തുറക്കാന്‍ പ്രശസ്ത കാര്‍കമ്പനി ലൂസിഡ്
ഈ വര്‍ഷം ഒന്നാം പാദത്തോടെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന
മിഡില്‍ ഈസ്റ്റിലും യുഎസിനു പുറത്തുമുള്ള ആദ്യ സ്വന്തം ഷോറൂം റിയാദ് നഗരത്തില്‍ ആരംഭിക്കാന്‍ ലൂസിഡ് മോട്ടോഴ്സ് പദ്ധതിയിടുന്നതായി സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ആദ്യ പാദത്തില്‍ തന്നെ റിയാദില്‍ ഷോറൂം തുറക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഷോറൂം തുറക്കുന്നതിനാവശ്യമായ ലൈസന്‍സുകളും രേഖകളും ശരിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മൂന്ന് മാസത്തിനുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. റിയാദിലെ കിങ്ണ്ടം ടവറിലെ ലൂസിഡിന്റെ താല്‍ക്കാലിക ഷോറൂമില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് കാറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ നിലവില്‍ സൗകര്യമുണ്ട്. ഈ വര്‍ഷം നാലാം പാദത്തോടെതന്നെ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനാകുമെന്നാണ് താല്‍ക്കാലിക ഷോറൂം ജീവനക്കാര്‍ പറയുന്നത്.
അതേ സമയം, കമ്പനി സൗദി അറേബ്യയില്‍ കാര്‍ഫാക്ടറി സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായും സൂചനയുണ്ട്. നിലവില്‍ ഫാക്ടറിക്കായി സാധ്യതയുള്ള രണ്ട് പ്രദേശങ്ങള്‍ കണ്ടുവച്ചിട്ടുള്ളതായും പറയപ്പെടുന്നു.