ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി

ബ്രോസ്റ്റ് കടയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു

Update: 2023-12-31 15:32 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി. വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി(51) ആണ് സൗദിയിലെ ഹാഇലില്‍ മരിച്ചത്.

ബ്രോസ്റ്റ് കടയിൽ ജോലിക്കിടെ വെള്ളിയാഴ്ച ഉച്ചയ്ക്കു കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേര്‍ന്ന് ഉടൻ തന്നെ കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. വെന്‍റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി കെ.എം.സി.സി വെൽഫെയർ വിഭാഗം പ്രവർത്തിച്ചുവരുന്നു.

Summary: A native of Malappuram's Velimukku dies in Saudi Arabia due to heart attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News