ദമ്മാമിൽ മലയാളി പൊള്ളലേറ്റ് മരിച്ചു

പാചകത്തിനിടെയാണ് പൊള്ളലേറ്റത്

Update: 2024-11-30 15:57 GMT
Advertising

ദമ്മാം: ദമ്മാമിൽ മലയാളി തീപൊള്ളലേറ്റ് മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം തൊടിയൂർ സ്വദേശി അസീസ് സുബൈർകുട്ടിയാണ് മരിച്ചത്. പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ അസീസ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം താമസ സ്ഥലത്തുവെച്ച് പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നാണ് അസീസിന് ഗുരുതരമായ പരിക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദഹ്‌റാനിൽ സ്‌പേൺസറുടെ വീട്ടിനോട് ചേർന്നുള്ള താമസ സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News