മലയാളി തീർഥാടക മക്കയിൽ മരിച്ചു

മക്കയിൽ ഖബറടക്കി

Update: 2024-06-21 10:46 GMT
Advertising

മക്ക: മലയാളി തീർഥാടക മക്കയിൽ മരിച്ചു. പരേതനായ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം വാവാട്ട് മുഹമ്മദിന്റെ പത്‌നി വൈത്തല - പുലക്കുത്ത് പുറായ റുഖിയ്യ ഹജ്ജുമ്മ(62) ഹജ്ജ് കർമത്തിനിടെ മക്കയിൽ വെച്ച് മരിച്ചെന്നും അവിടെ ഖബറടക്കം നടത്തിയതായും കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.

മക്കൾ ഫാത്വിമത്ത് സുഹ്‌റ, നാസിമുദ്ദീൻ (നെസ്റ്റോ കോഴിക്കോട്) നസീമ. നജ്മുന്നീസ നദീറ (അബൂദബി). മരുമക്കൾ: അബ്ദുസലാം അരീക്കോട്, ജസ്‌ന പി.ടി ജി.എച്ച്.എസ്.എസ് ചെറുവാടി, അലിക്കുട്ടി ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണ, നസീർ കല്ലുരുട്ടി, നൗഫൽ അബൂദബി. മയ്യിത്ത് നമസ്‌കാരം മൂന്നൂര് ജുമുഅത്ത് പള്ളിയിൽ ശനിയാഴ്ച രാവിലെ 8.30ന്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News