മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു
മലപ്പുറം ചെറുകോട് സ്വദേശിനി ഏലംക്കുള്ളവൻ സുബൈദയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
Update: 2024-12-30 11:13 GMT


മക്ക: മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു. മലപ്പുറം ചെറുകോട് സ്വദേശിനി ഏലംക്കുള്ളവൻ സുബൈദ (64) യാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. രണ്ടാഴ്ചയായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് സ്‌കൂളിൽ അധ്യാപികയായിരുന്ന ഇവർ സ്വകാര്യ സ്വകാര്യ ഗ്രൂപ്പിൽ ഭർത്താവ് അബ്ദുൽ കരീമിനും(മുൻ വണ്ടൂർ വനിതാ ഇസ്‌ലാമിയ കോളേജ് അധ്യാപകൻ) സഹോദരനും ഒപ്പം ഉംറക്കെത്തിയതായിരുന്നു. വിവരം അറിഞ്ഞ് മകനും നാട്ടിൽനിന്ന് എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ സഹായത്തിനുണ്ട്.