മക്ക ക്രെയിൻ അപകട കേസ് അവസാനിപ്പിച്ചു; ബിൻലാദിൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ

നിർമാണക്കമ്പനിയായ ബിൻലാദന്റെ 8 ഡയറക്ടർമാർക്ക് ജയിൽ ശിക്ഷ

Update: 2023-08-14 19:05 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: മക്കയിലെ ഹറമിൽ ക്രയിൻ പൊട്ടിവീണ് നൂറ്റിപ്പത്ത് പേർ മരിച്ച കേസിൽ നിർമാണക്കമ്പനിയായ ബിൻലാദന്റെ 8 ഡയറക്ടർമാർക്ക് ജയിൽ ശിക്ഷ. മനപൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവും, രണ്ട് കോടി റിയാൽ പിഴയുമാണ് ശിക്ഷ.വ്യത്യസ്ത ഘട്ടത്തിലൂടെ എട്ട് വർഷം നീണ്ട വിചാരണക്കൊടുവിൽ മക്കാ കോടതിയുടെ വിധി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

2015 സെപ്തംബർ 11ന് വൈകുന്നേരമാണ് കേസിനാസ്പദമായ ദുരന്തമുണ്ടായത്. മക്കയിലെ ഹറമിൽ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൂറ്റൻ ക്രെയിനുകളിൽ ഒരെണ്ണം ശക്തമായ മഴയിലും കാറ്റിലും ഉലഞ്ഞ് നിലംപൊത്തി. ഹജ്ജിനോടടുത്ത ദിവസമായിരുന്നു ദുരന്തം.

അപകടത്തിൽ മലയാളി ഹജ്ജ് തീർത്ഥാടകരുൾപ്പെടെ 110 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബിൻലാദിൻ കമ്പനി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളേയും മക്ക ക്രിമിനൽ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി അപ്പീൽ കോടതിയും അംഗീകരിച്ചിരുന്നു.

എന്നാൽ പ്രതികൂല കാലാവസ്ഥയിൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുന്നതിലും, ജാഗ്രത പാലിക്കുന്നതിലും കരാർ കമ്പനിയിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. കൂടാതെ കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ് അവഗണിച്ചതും ചൂണ്ടിക്കാട്ടി സുപ്രീം കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിലൂടെയാണ് കരാറുകാരായ ബിൻലാദൻ ഗ്രൂപ്പിനെയും 8 ഉദ്യോഗസ്ഥരേയും കുറ്റക്കാരായി കണ്ടെത്തിയത്.

തുടർന്ന് മക്ക അപ്പീൽ കോടതി കരാറുകാരായ ബിൻലാദിൻ കമ്പനിക്ക് 20 മില്യൻ റിയാൽ പിഴ ചുമത്തി. കൂടാതെ ബിൻലാദിൻ കമ്പനിയിലെ കുറ്റക്കാരായ 8 മുതിർന്ന ഉദ്യോഗസ്തർക്ക് 3 വർഷം തടവും പിഴയും വിധിച്ചു. മക്ക അപ്പീൽ കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി കേസ് അവസാനിപ്പിച്ചത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News