മീഡിയാവണ്‍ ഷെല്‍ഫ്; സൗദി കിഴക്കന്‍ പ്രവിശ്യതല സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയിന് തുടക്കമായി

Update: 2022-03-13 10:48 GMT
മീഡിയാവണ്‍ ഷെല്‍ഫ്; സൗദി കിഴക്കന്‍ പ്രവിശ്യതല സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയിന് തുടക്കമായി
AddThis Website Tools
Advertising

മലയാളികല്‍ക്ക് പുത്തന്‍ വായനാനുഭവം പകരുന്ന 'മീഡിയാവണ്‍ ഷെല്‍ഫി'ന്റെ സൗദി കിഴക്കന്‍ പ്രവിശ്യതല സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയിന് തുടക്കമായി. സാമൂഹ്യ പ്രവര്‍ത്തകയും അധ്യപികയുമായ ഡോ. സിന്ധു വിനു ആദ്യ വരി ചേര്‍ന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറാന്‍ മീഡിയാവണിനു കഴിഞ്ഞുവെന്ന് ഡോ. സിന്ധു വിനു അഭിപ്രായപ്പെട്ടു. മീഡിയാവണ്‍ കിഴക്കന്‍ പ്രവിശ്യ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ശാഫി, അസീസ് എ.കെ, മുജീബുറഹ്‌മാന്‍, മുഹമ്മദ് റഫീഖ്, സിറാജ് അബ്ദുല്ല, റഷീദ് ഉമര്‍, സഫ്‌വാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News