സൗദിയില്‍ പത്ത് ദശലക്ഷത്തിലധികം മീറ്റര്‍ പാര്‍ക്കുകള്‍ നിര്‍മ്മിച്ചതായി മുൻസിപ്പൽ മന്ത്രാലയം
ദേശീയ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്ലാസത്തിനും വിശ്രമത്തിനുമായി മുനിസിപ്പല്‍ കാര്യ മന്ത്രാലയം നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 10.7 ദശലക്ഷം ചതുരശ്ര മീറ്ററിലധികം പൊതു പാര്‍ക്കുകള്‍ പുതുതായി നിര്‍മ്മിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. നടപ്പു വര്‍ഷം ഇതിന്റെ ഇരട്ടിയിലധികം വിസ്തൃതിയില്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായും മന്ത്രാലയ അധികൃതര്‍ പറഞ്ഞു.
ദേശീയ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതല്‍ പാര്‍ക്ക് വികസനം നടന്നത്. എട്ട് ലക്ഷത്തി രണ്ടായിരം ചതുരശ്ര മീറ്ററില്‍. അല്‍ഖസീം പ്രവിശ്യ അഞ്ച് ലക്ഷത്തി എണ്ണായിരം മീറ്ററിലും ജിദ്ദ മൂന്ന് ലക്ഷം മീറ്ററിലും, കിഴക്കന്‍ പ്രവിശ്യ ഒരു ലക്ഷത്തി പതിനൊന്നായിരം മീറ്ററിലും വികസന പ്രവർത്തനങ്ങൾ നടത്തി.
രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളും അന്തരീക്ഷവും ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് മന്ത്രാലയ അതികൃതര്‍ വിശദീകരിച്ചു.