ജിദ്ദയിലെത്തിയ നജീബ് കാന്തപുരത്തിന് പെൻറിഫ് ജിദ്ദ സ്വീകരണം നൽകി

Update: 2024-10-02 13:10 GMT
Editor : Thameem CP | By : Thameem CP
Advertising

ജിദ്ദ:  ജിദ്ദയിലെത്തിയ പെരിന്തൽമണ്ണ മണ്ഡലം എം.എൽ.എ നജീബ് കാന്തപുരത്തിന് പെൻറിഫ് ജിദ്ദ (പെരിന്തൽമണ്ണ NRI ഫോറം) സ്വീകരണം നൽകി. ജനറൽ സിക്രട്ടറി അബ്ദുൽ മജീദ് വി.പി. സ്വാഗതം പറഞ്ഞ യോഗത്തിൽ പെൻറിഫ് പ്രസിഡന്റ് അയ്യൂബ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണയിലെ ഹൈദരലി ഷിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് (KREA ) എന്ന സ്ഥാപനം തന്റെ സ്വപ്ന പദ്ധതിയാണെന്നും, പെരിന്തൽമണ്ണയെ മലബാറിലെ സിവിൽ സർവീസ് ഹബ്ബായി ഉയർത്തുക എന്ന ലക്ഷ്യമാണെന്നും അതിലൂടെ രാഷ്ട്ര നിർമാണത്തിലും പങ്കാളികളാകുക എന്ന മഹത്തായ ദൗത്യമാണ് ഈ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ നജീബ് കാന്തപുരം പറഞ്ഞു.

ചടങ്ങിൽ വെച്ച് Dr ആലിയ, മുനീറ ഷംസുദ്ദീൻ എന്നിവർക്ക് പെൻറിഫിന്റെ മെമ്പർഷിപ്പ് നൽകി ശ്രീ നജീബ് കാന്തപുരം മെമ്പർഷിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. പെൻറിഫിന്റെ ഓർഗനൈസിംഗ് സിക്രട്ടറി അഷ്‌റഫ് താഴെക്കോട് KREA യെക്കുറിച്ചും, പെൻറിഫിനെക്കുറിച്ചും ആ മുഖപ്രസംഗം നടത്തി. പെൻറിഫ് രക്ഷാധികാരികളായ മുജീബ് റീഗൾ, ലത്തീഫ് കാപ്പുങ്ങൽ അഡൈ്വസറി ബോർഡ് മെമ്പർമാരായ Dr ഇന്ദു, റജിയ വീരാൻ, സെക്രട്ടറിമാരായ ജുനൈദ മജീദ്, അലി ഹൈദർ, എക്‌സിക്യൂട്ടീവ് മെമ്പർ ബാബു 1 2 3, വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ ഷംസുദ്ദീൻഏലംകുളം, അൻവർഷജ, എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ്മാരായ ഷമീം അയ്യൂബ്, ഷംസു പാറൽ, സെക്രട്ടറിമാർ അസ്‌കർ ആലിക്കൽ, നജാത്ത് സക്കീർഎന്നിവർ MLA യെ ബൊക്കെ നൽകി സ്വീകരിച്ചു.ട്രഷറർ നൗഷാദ് ചാത്തല്ലൂർ നന്ദി പറഞ്ഞ യോഗം, അബു കട്ടുപ്പാറ, നൗഷാദ് പാലക്കൽ, സക്കീർ വലമ്പൂർ, ഹുവൈസ്, മുഹ്‌സിൻ, വീരാൻ കുട്ടി, മണി എന്നിവർ നിയന്ത്രിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Thameem CP

contributor

Similar News