പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി ദമ്മാമിൽ പാർട്ടി കേഡർ മീറ്റ് സംഘടിപ്പിച്ചു

Update: 2023-12-15 15:09 GMT
Advertising

വരുന്ന ലോക്സഭാ പൊതു തിരഞ്ഞെടുപ്പിനു മുന്നേ സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ മുഴുവൻ മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി കൂടുതൽ കൃത്യതയും വിശാലതയുമുള്ള രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണെന്ന് വെൽഫെയർപാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിന് മുന്നേ പ്രീ-പോളിങ് അലയൻസ് രൂപപ്പെടുത്തേണ്ടതുണ്ടെന്നും, തെരെഞ്ഞെടുപ്പിനു ശേഷം തട്ടിക്കൂട്ടി മുന്നണി ഉണ്ടാക്കി ഭരണത്തിൽ കയറാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് 2019 ലെ തെരെഞ്ഞെടുപ്പു റിസൾട്ട് നമ്മെ ബോധ്യപെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ദമ്മാമിൽ പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഇനിഷ്യേറ്റീവ് 2023 ന്റെ ഭാഗമായി നടന്ന പാർട്ടി കേഡർ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. ജീകാരുണ്യ പ്രവർത്തനങ്ങളിലും, കലാ സംസ്കാരിക മേഖലകളിലും വെത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രവാസി വെൽഫെയർ പ്രവാസലോകത്തെ എല്ലാ വിധ പരിമിധികൾക്കകത്തും നിന്നുകൊണ്ടു തന്നെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം പ്രവാസി മലയാളികൾക്കിടയിൽ പരമാവധി ഉയർത്തി കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കൺവീനർ മുഹ്‌സിൻ ആറ്റാശ്ശേരി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബിജു പൂതക്കുളം നന്ദി പറഞ്ഞു. ഷബീർ ചാത്തമംഗലം, സമീഉള്ള, സുനില സലിം, ജംഷാദ് അലി, ഫൈസൽ കുറ്റ്യാടി എന്നിവർ സംബന്ധിച്ചു. വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഫാത്തിമ ഹാഷിം, റഊഫ് ചാവക്കാട് , തന്സിം കണ്ണൂർ, അബ്ദുല്ല സൈഫുദ്ദിൻ, സാദത് കോഴിക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News