സൗദിയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ പൂർണ്ണ തോതിൽ പ്രവർത്തിച്ച് തുടങ്ങും

പുതിയ അക്കാദമിക് കലണ്ടറനുസരിച്ച് നാളെ മുതലാണ് സൗദിയിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത്

Update: 2022-03-19 16:32 GMT
Advertising

സൗദിയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ പൂർണ്ണ തോതിൽ പ്രവർത്തിച്ച് തുടങ്ങും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാർഥികൾ വീണ്ടും പഴയപോലെ സ്‌കൂളുകളിലെത്തുക. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം സ്‌കൂളുകളിൽ ഒരുക്കം പൂർത്തിയായിരിക്കുകയാണ്. പുതിയ അക്കാദമിക് കലണ്ടറനുസരിച്ച് നാളെ മുതലാണ് സൗദിയിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണ ശേഷിയിൽ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നാളെ മുതൽ രാജ്യത്തുടനീളം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്‌കൂൾ അസംബ്ലികളിൽ പങ്കെടുക്കാം. പ്രൈമറി, കിന്റർ ഗാർട്ടൻ വിദ്യാർഥികളുൾപ്പെടെയുള്ള എല്ലാ കുട്ടികളേയും ഉൾക്കൊള്ളുന്നതിനുള്ള മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് സ്‌കൂളുകളിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.

Public educational institutions in Saudi Arabia will be fully operational from tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - ഇജാസ് ബി.പി

Web Journalist, MediaOne

Similar News