സൗദിയിൽ കയ്യേറിയ 40 കോടി ചതുരശ്രമീറ്റർ പൊതുഭൂമി തിരിച്ചുപിടിച്ചു
ദേശീയ അഴിമിതി വിരുദ്ധ സമിതിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്
ദമ്മാം: സൗദിഅറേബ്യയിൽ അനധികൃതമായി ചിലർ കയ്യേറിയ നാൽപ്പത് കോടി ചുതരശ്ര മീറ്ററിലധികം പൊതുഭൂമി തിരിച്ചുപിടിച്ചതായി ദേശീയ അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇത്രയും ഭൂമി വീണ്ടെടുത്തത്. ക്രിമിനൽ നിയമനടപടി പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് വീണ്ടെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയത്.
രാജ്യത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പൊതുഭൂമി കൈക്കലാക്കിയവർക്കെതിരെയുള്ള നടപടി തുടരുന്നതായി ദേശീയ അഴിമതി വിരുദ്ധ സമിതി വ്യക്തമാക്കി. ഇത്തരത്തിൽ പൊതുഭൂമി അനധികൃതമായി കെയ്യേറിയവരിൽ നിന്നും 40 കോടിയിലേറെ ചതുരശ്ര മീറ്റർ ഭൂമി തിരിച്ചു പിടിച്ചതായി നസഹ വക്താവ് അഹമ്മദ് അൽ ഹുസൈൻ വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇത്രയും ഭൂമി വീണ്ടെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയത്. രാജ്യത്തെ ക്രിമിനിൽ നടപടി പ്രകാരമുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് വീണ്ടെടുക്കൽ. ഇതനാവശ്യമായ മുൻകരുതലുകളും നിരാപരാധികളുടെ ഫണ്ടുൾപ്പെടെ തിരികെ ലഭ്യമാക്കിയുമാണ് നടപടിയെന്നും അഹമ്മദ് അൽ ഹുസൈൻ പറഞ്ഞു. അഴിമതി തടയാനുള്ള എല്ലാ മാർഗ്ഗങ്ങളും അതോറിറ്റി സ്വീകരിച്ചുവരികയാണ്. അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിനുള്ള നിരന്തര നിരീക്ഷണം തുടരുമെന്നും നസഹ വക്താവ് പറഞ്ഞു.