റമദാന്‍ റിലീഫ്; വനിത ഡീപ്പോര്‍ട്ടേഷന്‍ സെന്റ്ററുകളില്‍ സഹായമെത്തിച്ച് നവോദയ സാംസ്‌കാരിക വേദി
റമദാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദമ്മാമിലെ വിവിധ ഡീപ്പോര്‍ട്ടേഷന്‍ സെന്റ്ററുകളില്‍ സന്ദര്‍ശനം നടത്തി അന്തേവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വിതരണം ചെയ്തു.
ദമാം നവോദയ സാംസ്‌ക്കരിക വേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 17 വര്‍ഷമായി റമദാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ ദേശ, ഭാഷാ വ്യത്യാസമില്ലാതെ അവിടങ്ങളിലെ നൂറ് കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന അന്തേവാസികള്‍ക്ക് നല്‍കിവരുന്നുണ്ട്.
വനിത ഡിപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ സന്ദര്‍ശനം നടത്തിയ നവോദയ പ്രവര്‍ത്തകര്‍ അന്തേവാസികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിത്യോപയോഗ സാധനങ്ങളും, ബേബി ഫുഡ് ഉള്‍പ്പെടെയുള്ള കിറ്റുകളും വിതരണം ചെയ്തു.
നവോദയ വനിത വേദിയുടെയും, നവേദയ കേന്ദ്ര സാമൂഹ്യക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ജനറല്‍ സെക്രട്ടറി റഹിം മടത്തറ, ലോക കേരള സഭാഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ നാസ്സ് വക്കം, നവോദയ രക്ഷാധികരികളായ പവനന്‍ മൂലക്കില്‍, രഞ്ഞിത് വടകര, കേന്ദ്ര സാമൂഹ്യക്ഷേമ കണ്‍വീനര്‍ ഉണ്ണികൃഷണന്‍, ജോ. കണ്‍ വീനര്‍മാരായ ഗഫൂര്‍, മൊയ്തിന്‍ കുടുംബ വേദി പ്രസിഡന്റ് നന്ദിനി മോഹന്‍, അനുരാജേഷ് എന്നിവര്‍ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.