മക്ക ബസ് സർവീസിന് റെക്കോര്‍ഡ് പങ്കാളിത്തം; ഒരു വര്‍ഷത്തിനിടെ അഞ്ച് കോടി യാത്രക്കാർ
മക്കയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും വിശുദ്ധ ഹറമിലേക്കാണ് ബസ് സര്‍വീസ് നടത്തി വരുന്നത്.
ദമ്മാം: ഒരു വര്‍ഷം കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് മക്ക ബസ് സര്‍വീസ്. മക്ക ബസ് സര്‍വീസ് സേവനം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു. റോയല്‍ കമ്മീഷനു കീഴില്‍ ആരംഭിച്ച പദ്ധതി ലക്ഷ്യമിട്ടതിലും ഇരട്ടി യാത്രക്കരെ എത്തിച്ചാണ് റെക്കോര്‍ഡിട്ടത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടക്കം കുറിച്ച മക്ക ബസ് സര്‍വീസ് വന്‍ വിജയം കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ അഞ്ച് കോടി യാത്രക്കാര്‍ സര്‍വീസ് പ്രയോജനപ്പെടുത്തിയതായി റോയല്‍ കമ്മീഷന്‍ വെളിപ്പെടുത്തി. ഇത് സര്‍വീസ് ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടതിന്റെ ഇരട്ടി വരും.
മക്കയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും വിശുദ്ധ ഹറമിലേക്കാണ് ബസ് സര്‍വീസ് നടത്തി വരുന്നത്. 2022 ഡിസംബറിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്. 71 ശതമാനം തോതില്‍ ഈ കാലയളവില്‍ വര്‍ധനവ് രേഖപ്പെടുത്തി.
ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സര്‍വീസ് നടത്തുന്നത്. വരും വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്ന് റോയല്‍ കമ്മീഷന്‍ സി.ഇ.ഒ സാലിഹ് ബിന്‍ ഇബ്രാഹീം അല്‍ റഷീദ് പറഞ്ഞു.