സൗദിയിൽ സീസണൽ വിസകൾക്കും താത്കാലിക വിസകൾക്കും നിയന്ത്രണം
ഹജ്ജുമായി ബന്ധപ്പെട്ടാണ് സീസണൽ വിസകൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്
ജിദ്ദ: സൗദി അറേബ്യയിൽ സീസണൽ വിസകൾക്കും താത്കാലിക വിസകൾക്കും നിയന്ത്രണമേർപ്പെടുത്തി. ഹജ്ജുമായി ബന്ധപ്പെട്ടാണ് സീസണൽ വിസകൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. പ്രത്യേക കാലത്തേക്ക് വിദഗ്ധരായ തൊഴിലാളികളെ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിനെ അനധികൃതമായി ഉപയോഗപ്പെടുത്താതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഖിവ പോർട്ടൽ വഴിയാണ് വിസകൾ ലഭ്യമാക്കുന്നത്. ആവശ്യങ്ങൾ പരിഗണിച്ച് വിദേശകാര്യമന്ത്രാലയമാണ് വിസകൾക്ക് അനുമതി നൽകുക. ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി വിദഗ്ധ തൊഴിലാളികളാണോ എന്ന് കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുങ്ങി കഴിഞ്ഞു. നിയമലംഘനം കണ്ടെത്തിയാൽ നടപടിയുണ്ടാകും. രണ്ടു ദിവസത്തിനകം 3000ത്തോളം അപേക്ഷകരുടെ അഭിമുഖം പ്ലാറ്റ്‌ഫോം വഴി പൂർത്തീകരിക്കാനും സംവിധാനമുണ്ട്.
ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നിടത്ത് ആഗോളതലത്തിൽ രാജ്യം നാലാം സ്ഥാനത്താണ്. മിഡിലീസ്റ്റിൽ സൗദി ഒന്നാം സ്ഥാനത്തുമാണ്.