റിയാദ് എയർ ഒരുങ്ങുന്നു; 2025ൽ പ്രവർത്തന സജ്ജമാകും

2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്

Update: 2023-06-04 18:45 GMT
Advertising

സൗദിയിൽ രണ്ടാമത്തെ ദേശീയ വിമാന കമ്പനിക്കും ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്നും എയർലൈൻ കോഡ് ലഭിച്ചു. റിയാദ് എയർ എന്ന പേരിലുള്ള പുതിയ വിമാന കമ്പനിക്ക് ആർ എക്സ് എന്നാണ് അയാട്ട നൽകിയിരിക്കുന്ന കോഡ്. 

പുതിയ വിമാന കമ്പനി പ്രവർത്തന സജ്ജമാകുന്നതോടെ രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്താംബൂളിൽ നടക്കുന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ 79-ാമത് വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായുള്ള ലോക വ്യോമഗതാഗത ഉച്ചകോടിയിലുമായിരുന്നു റിയാദ് എയറിൻ്റെ എയർലൈൻ കോഡ് പ്രഖ്യാപിച്ചത്.

സിഇഒ ടോണി ഡഗ്ലസിൻ്റെയും കമ്പനിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിൻ്റെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ ലോകത്തിലെ മുൻ നിര വിമാന കമ്പനികളിൽ റിയാദ് എയറും ഭാഗമായതായി കമ്പനി അറിയിച്ചു. അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഇത് മറ്റ് കക്ഷികളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയെന്നും റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.

Full View

2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. ഇതിനിടെ ബോയിംഗ് 787-9 ശ്രേണിയിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിൻ്റെ ആദ്യ ദൃശ്യങ്ങളും കമ്പനി പുറത്ത് വിട്ടു. റിയാദിലെ കിംഗ് സൽമാൻ എയർപോർട്ട് ആസ്ഥാനമായാണ് റിയാദ് എയർ പ്രവത്തിക്കുക.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News