2060ഓടെ കാർബർ ബഹിർഗമനം പൂജ്യത്തിലെത്തിക്കാൻ സൗദിഅറേബ്യ
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് സൗദി രൂപം നൽകിയ ഹരിത വൽക്കരണ പദ്ധതിക്ക് അന്താരാഷ്ട്ര തലത്തിൽ പ്രശംസ
റിയാദ്: സൗദിഅറേബ്യ 2060ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുമെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ദുബൈയില്‍ നടക്കുന്ന സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഗ്രീന്‍ ഇനീഷ്യേറ്റിവെന്നും മന്ത്രി പറഞ്ഞു.
2060ഓടെ സീറോ ന്യൂട്രാലിറ്റിയിലെത്തുകയെന്ന രാജ്യത്തിന്റെ അഭിലാഷം പൂവണിയുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു വരുന്നു. 2021ല്‍ തുടക്കം കുറിച്ച സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള മുഖ്യ പദ്ധതികളിലൊന്നാണെന്ന് സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ദുബൈയില്‍ നടക്കുന്ന സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഉച്ചകോടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2030ഓടെ പ്രതിവര്‍ഷം 278 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് സൗദി രൂപം നല്‍കിയ ഹരിത വല്‍ക്കരണ പദ്ധതിക്ക് അ്ന്താരാഷ്ട്ര തലത്തില്‍ പ്രശംസ നേടിയെടുക്കാന്‍ കഴിഞ്ഞു. ശ്രമങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ മിഡിലീസ്റ്റ് ഇനീഷ്യേറ്റീവ് ആരംഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
താപ വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് നാല് പുതിയ വാതക പവര്‍പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും രാജ്യം പ്രവര്‍ത്തിച്ചു വരികയാണെന്നും ഊര്‍ജ്ജ മന്ത്രി പറഞ്ഞു.