ഡിജിറ്റൽ രംഗത്ത് പുതിയ കാൽവെപ്പ്; ഇന്ത്യ- സൗദി അറേബ്യ സഹകരണ കരാർ

കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്ത ഡിജിറ്റല്‍ വിപണികള്‍ക്ക് തുടക്കം കുറിക്കും.

Update: 2023-08-19 18:18 GMT
Advertising

ദമ്മാം: ഡിജിറ്റല്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയും നവീകരണവും ലക്ഷ്യമിട്ട് സൗദി അറേബ്യയും ഇന്ത്യയും കരാറിലെത്തി. സൗദി ഐ.ടി മന്ത്രിയും ഇന്ത്യന്‍ റെയില്‍വേ കമ്മ്യൂണിക്കേഷന്‍ മന്ത്രിയും തമ്മിലാണ് പരസ്പര സഹകരണ കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്ത ഡിജിറ്റല്‍ വിപണികള്‍ക്ക് തുടക്കം കുറിക്കും. 

ഡിജിറ്റല്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതും ആവശ്യമായ നവീകരണവും ഉത്തേജനവും ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് കരാറിലെത്തിയത്. ഇത് സംബന്ധിച്ച കരാറില്‍ സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനിയര്‍ അബ്ദുല്ല അല്‍ സവാഹയും ഇന്ത്യന്‍ റെയില്‍വേ, കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവും ഒപ്പുവെച്ചു. ബംഗളൂരുവിൽവെച്ചാണ് കരാര്‍ കൈമാറ്റം നടന്നത്.

കരാര്‍ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതു ഡിജിറ്റല്‍ വിപണികള്‍ തുറക്കും. ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ഇ-ഹെല്‍ത്ത്, ഇ-ലേണിങ് മേഖലകളില്‍ സഹകരണം ശക്തമാക്കും. ഗവേഷണം, ഡിജിറ്റല്‍ ഇന്നൊവേഷന്‍, എമര്‍ജിങ് സാങ്കേതിക വിദ്യ എന്നീ മേഖലകളിലും പരസ്പരം സഹകരണം കരാര്‍ പ്രകാരം ഉറപ്പാക്കും. ഇത് വഴി കൂടുതല്‍ നിക്ഷേപങ്ങളും തൊഴില്‍ സാധ്യതകളും രാജ്യത്തേക്കെത്തിക്കുവാനും സൗദി അറേബ്യ ലക്ഷ്യമിടുന്നുണ്ട്. ഈ രംഗത്ത് ജപ്പാനുമായും സൗദി അറേബ്യ സഹകരണം ലക്ഷ്യമിടുന്നുണ്ട്. സൗദി ഐ.ടി മന്ത്രി ജപ്പാന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായും ഇത് സംബന്ധിച്ച് കൂടികാഴ്ചകള്‍ നടത്തി.

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News