ഹജ്ജ് തീര്‍ഥാടകര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം

തീര്‍ഥാടകരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്

Update: 2021-07-13 17:41 GMT
Editor : rishad | By : Web Desk
Advertising

ഈ വര്‍ഷം മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ദേശീയ ബാങ്കായ സാമയുമായി സഹകരിച്ച് സ്മാര്‍ട്ട് കാര്‍ഡുകളില്‍ പര്‍ച്ചേസിന് സഹായിക്കുന്ന വാലറ്റ് സംവിധാനവും ഏര്‍പ്പെടുത്തും.

ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രാലയ വക്താവ് എഞ്ചിനിയര്‍ ഹിശാം അല്‍ സഈദ് അറിയിച്ചു. തീര്‍ഥാടകന്റെ ആരോഗ്യ വിവരങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, ഹജ്ജ് താമസ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ ദേശീയ ബാങ്കായ സാമയുമായി സഹകരിച്ച് കാര്‍ഡില്‍ ഈ വാലറ്റ് സംവിധാനം കൂടി ഏര്‍പ്പെടുത്തും.

ഇതോടെ എ.ടി.എം കാര്‍ഡില്ലാതെ തന്നെ തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യവും ഇത് വഴി ലഭിക്കും. തീര്‍ഥാടന വേളയില്‍ ഹാജിമാര്‍ക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും എളുപ്പത്തില്‍ വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കാര്‍ഡ് പ്രയോജനപ്പെടും. ഒപ്പം വഴി തെറ്റി പോകുന്ന തീര്‍ഥാടകരെ അവരുടെ താമസ ഇടങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനും കാര്‍ഡിലെ വിവരങ്ങള്‍ സഹായിക്കും. നാല് വര്‍ഷം മുമ്പാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News