അജ്‍വ ഈന്തപ്പഴം ഉത്പാദിപ്പിക്കാൻ സൗദി ഭരണകൂടം; അൽ മദീന ഹെറിറ്റേജ് കമ്പനി സ്ഥാപിച്ചു
പ്രവാചകൻ മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ ഈന്തപ്പഴത്തിന് വലിയ ഡിമാന്റാണ്.
അജ്‍വ ഈന്തപ്പഴം ഇനി സൗദി ഭരണകൂടത്തിന് കീഴിൽ ഉത്പാദിപ്പിക്കും. ഇതിനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ അൽ മദീന ഹെറിറ്റേജ് കമ്പനി സ്ഥാപിച്ചു. ലോകത്ത് ഏറ്റവും ഡിമാന്റുള്ളതും വിലയേറിയതുമായ ഈന്തപ്പഴമാണ് അജ്‍വ. മദീനയിൽ വിളയുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ ഈന്തപ്പഴമാണ് അജ്‍വ. പ്രവാചകൻ മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ ഈന്തപ്പഴത്തിന് വലിയ ഡിമാന്റാണ്.
നിരവധി അജ്‍വ തോട്ടങ്ങൾ മദീനയിലുണ്ട്. മദീനയിലാണ് അജ്‍വ ഈന്തപ്പഴങ്ങൾ വിളയുന്നതും. ഇവയുടെ ഗുണനിലവാരവും ഉൽപ്പാദന ശേഷിയും മെച്ചപ്പെടുത്തുന്നതിൽ പുതിയ കമ്പനി പ്രധാന പങ്ക് വഹിക്കും. അൽ മദീന ഹെറിറ്റേജ് എന്നാണ് കമ്പനിയുടെ പേര്. സൗദി ഭരണകൂടത്തിന് കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാകും കമ്പനിയുടെ പ്രവർത്തനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കയറ്റുമതിയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
ഉയർന്ന പോഷകമൂല്യവും ആരോഗ്യ ഗുണങ്ങളും നൽകുന്നതാണ് അജ്‍വ. നാരുകൾ, പ്രോട്ടീൻ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ് ഈ പഴം. ലോകത്തുടനീളം ഇവയുടെ പ്രൊമോഷനും അൽ മദീന ഹെറിറ്റേജ് കമ്പനിക്ക് കീഴിലാകും.