സൗദി അറേബ്യ വൻസാമ്പത്തിക വളർച്ച നേടും; പ്രവചനവുമായി ഐ.എം.എഫ്
മധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് സൗദിയുടേതായിരിക്കുമെന്ന് ഐ.എം.എഫ്
ദമ്മാം: സൗദിക്ക് വൻ സാമ്പത്തിക വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയനിധി. അടുത്ത വർഷം സൗദിയുടെ സാമ്പത്തിക വളർച്ച നാലു ശതമാനമായി ഉയരുമെന്ന് നാണയനിധി പറഞ്ഞു. മധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും ഉയർന്ന വളർച്ച നിരക്ക് സൗദിയുടേതായിരിക്കുമെന്നും ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഐ.എം.എഫിന്റെ മുൻ സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുത്തിയാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. സൗദി അടുത്ത വർഷം വൻസാമ്പത്തിക നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. 4.4ശതമാനം വരെ വളർച്ച നേടുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. നേരത്തെ ഇത് 2.8 ശതമാനം വരെയായിരുന്നു കണക്കാക്കിയിരുന്നത്.
ഈ വർഷം സാമ്പത്തിക വളർച്ച 0.8 ശതമാനമായിരിക്കുമെന്നും സാമ്പത്തികവലോകന റിപ്പോർട്ട് പറയുന്നു. 0.03 ശതമാനമാനം വളർച്ചയാണ് സൗദി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് മറികടക്കുന്നതാണ് പുതിയ അവലോകന റിപ്പോർട്ട്. മധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും ഉയർന്ന വളർച്ച നിരക്ക് രേഖപ്പെടുത്തുന്ന രാഷ്ട്രം കൂടിയായിരിക്കും സൗദി അറേബ്യ എന്നും റിപ്പോര്ട്ട് പറയുന്നു.