ട്രാൻസിറ്റ് വിസ അനുവദിച്ചു തുടങ്ങിയതോടെ സൗദി ആഗോള ടൂറിസം ഹബ്ബായി മാറും: ടൂറിസം മന്ത്രി

മറ്റു രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കും പുതിയ സംവിധാനം വഴി സൗദിയിലിറങ്ങി ഉംറ ചെയ്യാനും മറ്റ് പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും

Update: 2023-01-31 18:48 GMT
Advertising

ട്രാൻസിറ്റ് വിസ അനുവദിച്ചു തുടങ്ങിയതോടെ സൗദി ആഗോള ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം മന്ത്രി. കഴിഞ്ഞ ദിവസം മുതലാണ് നാല് ദിവസം സൗദിയിൽ തങ്ങാവുന്ന വിസകൾ സൗജന്യമായി അനുവദിച്ച് തുടങ്ങിയത്. സൗദി എയർലൈൻസിന്റേയും ഫ്ളൈനാസിന്റേയും സൈറ്റുകൾ വഴി ട്രാൻസിറ്റ് വിസകൾ നേടാം.

നാല് ദിവസം കാലാവധിയുള്ള ട്രാൻസിറ്റ് വിസകൾ കഴിഞ്ഞ ദിവസം മുതലാണ് അനുവദിച്ച് തുടങ്ങിയത്. ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിന്റേയും ഫ്്ളൈനാസിന്റേയും വെബ്‌സൈറ്റുകളിൽ വിസക്ക് അപേക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ലഭ്യമായി തുടങ്ങി. ടിക്കറ്റിന്റെ ബുക്കിംഗ് പൂർത്തിയാക്കി പണമടച്ച് കഴിഞ്ഞ ശേഷമാണ് ട്രാൻസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്.

വിമാന കമ്പനികളുടെ സൈറ്റിൽ നിന്ന് വിസക്ക് അപേക്ഷിക്കുവാനുളള ലിങ്ക് വഴി ഇലക്ട്രോണിക് വിസ പേജിലേക്ക് പ്രവേശിക്കാം. അപേക്ഷകന്റെ ഫോട്ടോ അപ് ലോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മിനുട്ടുകൾക്കുള്ളിൽ വിസ ഇമെയിൽ വഴി ലഭിക്കും. വിസ അനുവദിച്ചതിന് ശേഷം സൗദിയിലേക്ക് വരാൻ 3 മാസം വരെ കാലാവധിയുണ്ട്. എന്നാൽ സൗദിയിലെത്തിയാൽ പരമാവധി നാല് ദിവസം വരെ മാത്രമേ തങ്ങാൻ അനുവാദമുള്ളൂ. സൗദിയിലിറങ്ങി മറ്റൊരു രാജ്യത്തേക്ക്് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് പുതിയ സേവനം ലഭ്യമാകുക. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മൾട്ടി സിറ്റി എന്ന ഒപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത. മറ്റു രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കും പുതിയ സംവിധാനം വഴി സൗദിയിലിറങ്ങി ഉംറ ചെയ്യാനും മറ്റ് പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും.


Full View


Saudi Arabia will become a global tourism hub with the start of granting transit visas: Tourism Minister

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News