സൗദി അറേബ്യയുടെ എണ്ണയുൽപാദന കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരും
പ്രതിദിന ഉല്‍പാദനത്തില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയ കുറവാണ് വരും മാസങ്ങളിലും തുടരുക.
റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ വരുത്തിയ കുറവ് അടുത്ത വര്‍ഷം ആദ്യപാദത്തിലും തുടരുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം. പ്രതിദിന ഉല്‍പാദനത്തില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയ കുറവാണ് വരും മാസങ്ങളിലും തുടരുക.
തീരുമാനം ആവശ്യമെങ്കിൽ പുനപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ സൗദി അറേബ്യ നടപ്പിലാക്കി വരുന്ന എണ്ണയുല്‍പാദനത്തിലെ കുറവ് അടുത്ത വര്‍ഷവും തുടരാന്‍ സൗദി ഊര്‍ജ്ജ മന്ത്രാലയം തീരുമാനിച്ചു.
2024 ആദ്യ മൂന്ന് മാസങ്ങളില്‍ കൂടി നിലവിലെ അവസ്ഥ തുടരും. നിലവിലെ പ്രതിദിന ഉല്‍പാദനമായ 90 ലക്ഷം ബാരലാണ് ഉല്‍പാദിപ്പിക്കുക. ഏപ്രിലിന് മുമ്പ് ഇത് ഒരു കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ഒപെക് പ്ലസ് കൂട്ടായ്മ പ്രഖ്യാപിച്ച ഉല്‍പാദന കുറവിന് പുറമേയാണ് സൗദിയുടെ വെട്ടിചുരുക്കല്‍ നടപടി.