പെട്രോളടിച്ച പണം ചോദിച്ചതിന് മലയാളിയെ വെടിവെച്ച സൗദി പൗരൻ കസ്റ്റഡിയിൽ

പെട്രോളടിച്ച പണം നൽകാതെ സൗദി പൗരൻ പോകാനൊരുങ്ങി. ഇത് ചോദ്യം ചെയ്തതോടെ സൗദി പൗരൻ മുഹമ്മദിനെ കയ്യേറ്റം ചെയ്തു. മുഹമ്മദ് പ്രതിരോധിച്ചതോടെ സൗദി പൗരൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

Update: 2021-09-08 17:38 GMT
Editor : Nidhin | By : Web Desk
Advertising

സൗദിയിലെ വാദി ദവാസിറിൽ മലയാളിയെ വെടിവെച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന സ്വദേശി മുഹമ്മദിനാണ് വെടിയേറ്റത്. മുഹമ്മദ് ജോലി ചെയ്യുന്ന പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനായ മുഹമ്മദ് സൗദി പൗരന്റെ വാഹനത്തിൽ പെട്രോൾ നൽകി. പണം നൽകാതെ സൗദി പൗരൻ  പോകാനൊരുങ്ങി. ഇത് ചോദ്യം ചെയ്തതോടെ സൗദി പൗരൻ മുഹമ്മദിനെ കയ്യേറ്റം ചെയ്തു. മുഹമ്മദ് പ്രതിരോധിച്ചതോടെ സൗദി പൗരൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിന്‍റെ തുടക്കാണ് വെടിയേറ്റത്. ശസ്ത്രക്രിയക്ക് ശേഷം റൂമിൽ വിശ്രമത്തിലാണ് മുഹമ്മദ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി. സൗദി പൗരന്മാരും ഇത് സുരക്ഷാ വിഭാഗത്തിന്‍റെ ട്വിറ്ററിൽ ഷെയർ ചെയ്തു. ഇതിന് പിന്നാലെയാണ് സൗദി പൗരനായ മുപ്പതുകാരൻ അറസ്റ്റിലായത്. ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News