സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് വീണ്ടും നേട്ടം; ഈ വർഷം മൂന്നാം പാദത്തിൽ 8.8% വളർച്ച
Update: 2022-12-12 12:24 GMT
ഈ വർഷം മൂന്നാം പാദത്തിലും സൗദിയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടം. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 8.8% വളർച്ചയാണ് സമ്പദ് വ്യവസ്ഥ കൈവരിച്ചിരിക്കുന്നത്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ഈ നേട്ടം കാണിക്കുന്നത്. എണ്ണ വരുമാനത്തിലും എണ്ണയിതര വരുമാനത്തിലും ഒരുപോലെയുണ്ടായ വർധനവാണ് ഈ നേട്ടത്തിനു കാരണം.
ജൂലൈ മുതൽ സെപ്തംബർ അവസാനം വരെയുള്ള മൂന്നാം പാദത്തിലാണ് സൗദി സമ്പദ്വ്യവസ്ഥ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2.1% നേട്ടം കൈവരിച്ചു. കോവിഡ് കാലത്തെ മന്ദഗതിക്ക് ശേഷം ശേഷം തുടർച്ചയായ ആറാം പാദത്തിലും സാമ്പത്തിക വളർച്ചയാണ് രാജ്യത്തെ സാമ്പത്തിക മേഖല കാണിക്കുന്നത്.