ഹജ്ജിന് മുന്നോടിയായി നൂതന സംവിധാനങ്ങളൊരുക്കി സൗദി

ഹറമിൽ വഴി തെറ്റുന്നവർക്കായി താമസ സ്ഥലത്തേക്ക് മടങ്ങാൻ ജി.പി.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്

Update: 2024-06-02 21:10 GMT
ഹജ്ജിന് മുന്നോടിയായി നൂതന സംവിധാനങ്ങളൊരുക്കി സൗദി
AddThis Website Tools
Advertising

റിയാദ്: ഹജ്ജിന് മുന്നോടിയായി മക്കയിലെ 18 ആശുപത്രികളും 126 ഹെൽത്ത് സെന്ററുകളും സജ്ജമായി. ഇതുകൂടാതെ 150 ആംബുലൻസുകളും സേവനത്തിനായി രംഗത്തിറക്കിയിട്ടുണ്ട്. ഹറമിൽ വഴി തെറ്റുന്നവർക്കായി താമസ സ്ഥലത്തേക്ക് മടങ്ങാൻ ജി.പി.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലായി 18 ആശുപത്രികളാണ് ഹജ്ജിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിലായി 126 ഹെൽത് സെന്ററുകളുമുണ്ടാകും. ഇവയിൽ ഭൂരിഭാഗവും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 150 ആംബുലൻസുകൾ മുഴുവൻ സമയ സേവനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ എയർ ലിഫ്റ്റിങ് സംവിധാനവും ഇത്തവണ കൂടുതലായി ഉണ്ടാവും.

ഹജ്ജിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സജ്ജീകരണങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് സംവിധാനങ്ങൾ. വഴിതെറ്റാതെ മസ്ജിദിലേക്ക് വരാനും തിരിച്ചു പോവാനുമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് . ജിപിഎസ്, ക്യുആർ കോഡ്, മാർഗനിർദ്ദേശ സംവിധാനം, ഇന്ററാക്ടീവ് മാപ്പുകൾ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതിനായി മക്കാനി എന്ന പേരിൽ തീർത്ഥാടകർക്കായി മൊബൈൽ അപ്പ്‌ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.



Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News