എഞ്ചിനിയറിംഗ് സ്വദേശിവത്കരണം വേഗത്തിലാക്കാന്‍ പുതിയ പോർട്ടലുമായി സൗദി
രാജ്യത്തെ എഞ്ചിനിയറിംഗ് ടെക്നിക്കല്‍ പ്രഫഷനുകളുടെ അക്രഡിറ്റേഷന്‍ ധാതാക്കളായ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സ് ആണ് പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്.
സൗദിയിൽ എഞ്ചിനിയറിംഗ് മേഖലയിലെ സ്വദേശിവത്കരണം വേഗത്തിലാക്കുന്നതിന് പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സിന് കീഴിലാണ് പോർട്ടൽ ആരംഭിച്ചത്. അംഗീകൃത എഞ്ചിനീയർമാരുടെ നിയമനം സാധ്യമാക്കുക, എഞ്ചിനിയറിംഗ് രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.
രാജ്യത്തെ എഞ്ചിനിയറിംഗ് ടെക്നിക്കല്‍ പ്രഫഷനുകളുടെ അക്രഡിറ്റേഷന്‍ ധാതാക്കളായ സൌദി കൌണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സ് ആണ് പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്. കൌണ്‍സിലിന്റെ അംഗീകാരം നേടിയ ഉദ്യോഗാര്‍ഥികളുടെ നിയമനങ്ങള്‍ സാധ്യമാക്കുന്നതിനും എഞ്ചിനിയറിംഗ് മേഖലയില്‍ രാജ്യത്ത് പുതുതായി രൂപപ്പെടുന്ന മാറ്റങ്ങള്‍ക്കും ആവശ്യകതകള്‍ക്കുമനുസരിച്ച് സ്ഥാപനങ്ങളെ സഹായിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.
ഇതു പ്രകാരം സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ ഇത് വഴി ലഭ്യമാക്കും. ഒപ്പം ഈ മേഖലയില്‍ ലഭ്യമാകുന്ന ബിസിനസ് സംരഭങ്ങളെ കുറിച്ചും അവസരങ്ങളെ കുറിച്ചും സ്ഥാപനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും പോര്‍ട്ടല്‍ വഴി ലഭ്യമാക്കും.
ജോലിയുടെ സ്വഭാവം, നിര്‍ദ്ദിഷ്ട മേഖലകള്‍, വേതനവും വ്യവസ്ഥകളും എന്നിവയും ഇത് വഴി അറിയാന്‍ സാധിക്കും. കണ്‍സല്‍ട്ടന്‍സി സര്‍വേ, ഡിസൈനിംഗ് കരാറുകള്‍, മേല്‍നോട്ടം, ഹൃസ്വകാല കരാറുകള്‍ എന്നിവയും ഇത് വഴി സാധ്യമാക്കും. പോര്ട്ടല്‍ സേവന ദാതാക്കള്‍ക്കിടയില്‍ സുതാര്യതയും മത്സരവും വര്‍ധിപ്പിക്കുമെന്ന് കൌണ്സില്‍ വക്താവ് അബ്ദുല്‍ നാസര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു.