സൗദി ദേശീയ ദിനം: ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രതിരോധ മന്ത്രാലയം

രാജ്യം രൂപികരിച്ച് 94 വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷമാണ് സൗദിയിലെങ്ങും അരങ്ങേറുക.

Update: 2024-09-18 16:59 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിവിധ പരിപാടികൾക്ക് തുടക്കം. രാജ്യം രൂപികരിച്ച് 94 വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷമാണ് സൗദിയിലെങ്ങും അരങ്ങേറുക. സെപ്റ്റംബർ 23നാണ് സൗദിയിൽ ദേശീയ ദിനമെങ്കിലും രണ്ടാഴ്ച നീളുന്ന പരിപാടികൾക്ക് ഇന്ന് തന്നെ തുടക്കമായി. സൗദിയിലെ മുഴുവൻ നഗരങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ നടക്കും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങൾ തുടരും.

17 നഗരങ്ങളിൽ റോയൽ സൗദി എയർഫോഴ്‌സ് എയർ ഷോകൾ തുടങ്ങിയിട്ടുണ്ട്. എഫ്-15, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളാണ് ആഘോഷത്തിന്റെ ഭാഗമാവുന്നത്. റോയൽ സൗദി നാവിക സേനയുടെ നേൃത്വത്തിലും പ്രദർശങ്ങളുണ്ടാകും. ജിദ്ദ കടൽത്തീരത്ത് നാവികസേനയുടെ കപ്പൽ ബോട്ട് പരേഡുകളുണ്ടാകും. ഹെലികോപ്റ്ററുകളുടെ എയർഷോയും സൈനിക പരേഡും വ്യാപകമായുണ്ടാകും. നമ്മൾ സ്വപ്നം കാണും നമ്മൾ നേടും എന്ന തലക്കെട്ടിലാണ് ആഘോഷ പരിപാടികൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News