ഈ വർഷത്തെ ഹജ്ജിനുള്ള അവസാന ഘട്ട രജിസ്ട്രേഷന് സൗദിയിൽ തുടക്കമായി

നിലവിൽ തെരഞ്ഞെടുക്കപ്പെട്ടതായി സന്ദേശം ലഭിച്ചവരെല്ലാം മൂന്ന് മണിക്കൂറിനകം പണമടക്കണം

Update: 2021-06-25 18:11 GMT
Editor : Nidhin | By : Web Desk
Advertising

ഈ വർഷത്തെ ഹജ്ജിനുള്ള അവസാന ഘട്ട രജിസ്ട്രേഷന് സൗദിയിൽ തുടക്കമായി. നിലവിൽ തെരഞ്ഞെടുക്കപ്പെട്ടതായി സന്ദേശം ലഭിച്ചവരെല്ലാം മൂന്ന് മണിക്കൂറിനകം പണമടക്കണം. കൃത്യ സമയത്ത് ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് പണമടച്ചില്ലെങ്കിൽ അവസരം അടുത്തയാൾക്ക് നൽകും.

സൗദി പ്രാദേശിക സമയം ഉച്ചക്ക് രണ്ടു മണിക്കാണ് ഹാജിമാർക്കുള്ള രണ്ടാം ഘട്ട രജിസ്ട്രേഷന് തുടക്കമായത്. ഹജ്ജിന് പ്രാഥമിക അവസരം ലഭിച്ചവർക്കെല്ലാം ഇന്ന് മൊബൈൽ സന്ദേശങ്ങളെത്തുന്നുണ്ട്.അവർ സന്ദേശം ലഭിച്ച് മൂന്ന് മണിക്കൂറിനകം ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കണം. സദാദ് വഴി പണമക്കുന്നതോടെയാണ് രജിസ്ട്രേഷൻ പൂർത്തിയാവുക.

ഇതിന് ശേഷമാണ് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുക. കൃത്യസമയത്ത് പണമടച്ചില്ലേൽ അവസരം അടുത്തയാൾക്ക് നൽകും. ഇവർക്കും മൂന്ന് മണിക്കൂറാണ് പണമടക്കാൻ നൽകുക. ഈ വർഷത്തെ ഹജ്ജിന് 60,000 പേർക്കാണ് അവസരം. കോവിഡ് സാഹചര്യത്തിൽ സൗദിക്കകത്തുള്ളവരെ മാത്രമാണ് ഹജ്ജിന് അനുവദിക്കുന്നത്. കഴിഞ്ഞ തവണ ആയിരം പേർക്ക് മാത്രമായിരുന്നു അവസരം. ഇതിൽ തന്നെ വിരലിലെണ്ണാവുന്ന മലയാളികൾക്കേ അവസരം ലഭിച്ചുള്ളൂ. ഇത്തവണ നിരവധി മലയാളികൾക്ക് പ്രാഥമിക രജിസ്ട്രേഷന് ശേഷം പണമടക്കാനുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News