സൗദിയിൽ വേനൽ ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കിഴക്കൻ പ്രവിശ്യയിലും റിയാദിന്റെ ദക്ഷിണ ഭാഗങ്ങളിലും പകൽ താപനനില അൻപത് ഡിഗ്രിവരെ ഉയരും

Update: 2022-06-25 18:14 GMT
Advertising

വരും ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ വേനൽ ചൂടിന് കാഠിന്യമേറുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലും റിയാദിന്റെ ദക്ഷിണ ഭാഗങ്ങളിലും പകൽ താപനനില അൻപത് ഡിഗ്രിവരെ ഉയരും. എന്നാൽ ജിസാൻ, അസീർ, നജ്റാൻ, അൽബാഹ പ്രവിശ്യകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഞായർ, തിങ്കൾ ദിവസങ്ങളിൽ സൗദിയിൽ ശക്തമായ ചൂടിന് സാധ്യതയുള്ളതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ പകൽ താപനില അൻപത് ഡിഗ്രിവരെ ഉയരും.

കിഴക്കൻ പ്രവിശ്യയിലും റിയാദിന്റെ ദക്ഷിണ ഭാഗങ്ങൾ, വടക്ക് കിഴക്കൻ പ്രദേശങ്ങളിലുമാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ആഖിൽ അൽ അഖീൽ പറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളിൽ പുറം ജോലികളിൽ ഏർപ്പെടുന്നവരും പകൽ പുറത്തിറങ്ങുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി. അതേ സമയം ജിസാൻ, അസീർ, തബൂക്ക്, അൽജൗഫ്, ഖസീം പ്രവിശ്യകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കുന്നിൻ പ്രദേശങ്ങളായ ജബൽ അൽസുദയിലും നാഷണൽ പാർക്ക് ഏരിയകളിലുമായിരിക്കും ഏറ്റവും ശക്തമായ മഴ അനുഭപ്പെടുക. ഇവിടങ്ങളിൽ ഇന്ന് പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്.


Full View

Summer heat intensifies in Saudi Arabia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - ഇജാസ് ബി.പി

Web Journalist, MediaOne

Similar News