തീപ്പിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് സൗദി സിവില്‍ ഡിഫന്‍സ്
സൗദിയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
സൗദിയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് വിഭാഗം. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഗ്യാസ് ബോട്ടിലുകള്‍, ലൈറ്ററുകള്‍, ഫോണ്‍ ബാറ്ററികള്‍, പവര്‍ബാങ്ക്, ഹാന്റ് സാനിറ്റൈസര്‍, പെര്‍ഫ്യൂം ബോട്ടിലുകള്‍ തുടങ്ങിയവ വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഇത്തരം വസ്തുക്കള്‍ ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കുന്നതിനും അഗ്‌നിബാധക്കും ഇടയാക്കിയേക്കുമെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. രാജ്യത്തെ ചില നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ സമയത്തെ താപനില നാല്‍പ്പത്തിയഞ്ച് ഡിഗ്രിക്കും മുകളിലെത്തിയിരുന്നു.