ദമ്മാം മാഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റിന് തുടക്കമായി

Update: 2022-09-21 05:51 GMT
Advertising

'ലഹരിക്ക് പകരം ഫുട്‌ബോളിനെ ലഹരിയാക്കൂ' എന്ന പ്രമേയം ഉയർത്തി ദമ്മാം മാഡ്രിഡ് എഫ്.സി സംഘടിപ്പിക്കുന്ന സെവന്‌സ് ഫുട്‌ബോള് മേളക്ക് തുടക്കമായി. മാഡ്രിഡ് ഫുട്‌ബോൾ ക്ലബ് അതിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

റിദ ഗ്രൂപ്പ് വെയർഹൗസ് മാനേജർ ഷഫി അഹമ്മദ് ടൂർണ്ണമെന്റിന്റെ കിക്കോഫ് കർമ്മം നിർവ്വഹിച്ചു. സെയിൽസ് മാനേജർ മാഹീൻ, അക്കൗണ്ട് മാനേജർ മുഹമ്മദ് ഫയാസുദ്ദീൻ, ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് മുജീബ് കളത്തിൽ, ദമ്മാം മീഡിയാ ഫോറം ട്രഷറർ നൗഷാദ് ഇരിക്കൂർ, എന്നിവർ ചേർന്ന് ടൂർണ്ണമെന്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ട്പുഴ ലഹരിക്കെതിരായ ബോധവൽക്കരണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം വളണ്ടിയർ ജഴ്‌സി പ്രകാശനം ചെയ്തു. ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വതങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, റൗഫ് ചാവക്കാട്, അഫ്‌സൽ, നിസാർ അഹമ്മദ്, കലന്തർ, സി.എച്ച് സെന്റർ പ്രതിനിധി ഇഖ്ബാൽ മാസ്റ്റർ നിലമ്പൂർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




ഡിഫ മുൻ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി, ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, ജന. സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം മുയ്യം, തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ നാസർ ആലുങ്ങൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതം പറഞ്ഞു. മാഡ്രിഡ് കബ്ബ് ഭാരവാഹികളായ നാസർ വെള്ളിയത്ത്, ഹാരിസ് നീലേശ്വരം, ഷുക്കൂർ, അബ്ദുസ്സലാം യു.കെ, സമീർ സാം, യൂസുഫ്, മുഷാൽ, ഷബീർബക്കർ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ആദ്യ മത്സരങ്ങളിൽ യൂത്ത് ക്ലബ്ബ്, ഫോഴ്‌സ ജലാവിയ്യ, യംഗ്സ്റ്റാർ ടയോട്ട, എം.എഫ്.സി ജുബൈൽ എന്നീ ടീമുകൾ വിജയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News