ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി റിയാദിൽ സമാപിച്ചു
ചൈനീസ് യു.എസ് കമ്പനികളുടെ സംഗമ വേദയായി ഉച്ചകോടി മാറി
Update: 2024-09-13 09:09 GMT
റിയാദ്: എൺപത്തിയഞ്ചോളം കരാറുകൾ ഒപ്പിട്ട് ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ സമാപനമായി. ചൈനീസ് യു.എസ് കമ്പനികളുടെ സംഗമ വേദയായി ഉച്ചകോടി മാറി. മീഡിയവൺ ഉച്ചകോടിയിൽ മാധ്യമ പങ്കാളിയായായിരുന്നു.
സൗദി ഡാറ്റ & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് സംഘാടകർ. റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 100 രാജ്യങ്ങളിൽ നിന്നുള്ള നാന്നൂറിലധികം എ.ഐ വിദഗ്ധരും ശാസ്ത്രജ്ഞരും മന്ത്രിമാരും പങ്കെടുത്തു. സമ്മേളനത്തിന്റെ അവസാന ദിനം മുപ്പതോളം കരാറുകളാണ് ഒപ്പിട്ടത്.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ മേധാവിമാരും പരിപാടിയിലുണ്ട്. യു.എസ് ചൈനീസ് മേഖലയിൽ നിന്നായി മുപ്പതിലേറെ കമ്പവനികളുടെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടായിരുന്നു. മാധ്യമ പങ്കാളിയായി മീഡിയവണും ഉച്ചകോടിയുടെ ഭാഗമായി.