ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു

റോഡുകൾക്ക് ടോൾ ഏർപ്പെടുത്തില്ലെന്ന് സൗദി റോഡ്‌സ് അതോറിറ്റി വ്യക്തമാക്കി

Update: 2024-10-07 17:03 GMT
Advertising

റിയാദ്: ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു. ഇതിനായി ലോകോത്തര കമ്പനികളിൽ നിന്നും സൗദി റോഡ്‌സ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. റോഡുകളുടെ നിലവാരവും സേവനവും മികച്ചതാക്കാനാണ് നീക്കം. റോഡുകൾക്ക് ടോൾ ഏർപ്പെടുത്തില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

എട്ടുവരി ഹൈവേയാണ് ജിദ്ദയിൽ നിന്നും മക്കയിലേക്ക് സ്ഥാപിക്കുന്നത്. ഒരു വശത്തേക്ക് നാലു വരി പാതയുണ്ടാകും. ഇതിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനിടയിലാണ് റോഡുകളുടെ മേൽനോട്ടം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനുള്ള ശ്രമം. റോഡുകളുടെ നിലവാരം ഉറപ്പാക്കുക. റോഡരികുകളിൽ യാത്രക്കാർക്കുള്ള സേവനം മികച്ചതാക്കുക എന്നിവയാണ് ലക്ഷ്യം.

ജിദ്ദ എയർപോർട്ടിൽ നിന്നും നാൽപത് മിനിറ്റ് കൊണ്ട് മക്കയിലെത്താൻ കഴിയുന്നതാണ് പാത. 64 കി.മീ ആണ് നീളം. ഇതിൽ ആറ് ഇന്റർസെക്ഷനുകളുണ്ട്. വാഹനങ്ങൾക്ക് തിരികെ പോകാൻ അഞ്ച് ക്രോസിങുകളുണ്ടാകും. ജീസാൻ അസീർ റോഡും സമാന രീതിയിൽ സ്വകാര്യ കമ്പനിക്ക് മേൽനോട്ടം നൽകിയിട്ടുണ്ട്. ഇതിൽ താൽപര്യം പ്രകടിപ്പിച്ച് 69 കമ്പനികൾ രംഗത്തെത്തിയിരുന്നു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News